സൗദിയിൽ കോവിഡ് ബാധിച്ചവരിൽ പകുതിയിലധികം പേരും രോഗമുക്തരായി; ഇന്ന് മാത്രം സുഖമായത് 3,026 പേർക്ക്.
റിയാദ്: സൗദിയിൽ ആകെ കോവിഡ് ബാധിച്ചവരുടെ പകുതിയിലധികം പേർ രോഗമുക്തരായി. 57,345 കോവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 28,748 പേരും രോഗമുക്തരായി.
ഇന്ന് റിപ്പോർട്ട് ചെയ്തതിൽ രോഗം ബാധിച്ചവരെക്കാൾ കൂടുതൽ പേർക്കാണ് രോഗം സുഖമായത്. 3,026 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രമായി രോഗമുക്തി നേടിയവർ.
2,593 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. റിയാദിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 642 പേരിലാണ് റിയാദിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളിൽ വിദേശികളുടെ എണ്ണം മുൻപത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. 44 ശതമാനം സ്വദേശികളിലും 56 ശതമാനം വിദേശികളിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
27 വയസ്സിനും, 64 വയസ്സിനും ഇടയിലുള്ള, വിവിധ രാജ്യക്കാരായ 8 പേരാണ് ഇന്ന് മരണപ്പെട്ടത്. മക്ക ജിദ്ദ മദീന, ബുറൈദ, ദമ്മാം എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആകെ മരണ സംഖ്യ ഇതോടെ 320 അയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa