ചെക്കുകളും കരാറുകളും കീറിക്കളഞ്ഞ് 10 ലക്ഷം റിയാലിലധികമുള്ള കടങ്ങൾ എഴുതിത്തള്ളി; റമളാനിൽ കരുണയായി ഒരു സൗദി വ്യവസായി
റിയാദ്: തനിക്ക് ലഭിക്കാനുള്ള കടബാധ്യതകളുടെ ഈടായി നൽകിയിരുന്ന ചെക്കുകളും പേപ്പറുകളുമെല്ലാം കീറിക്കളഞ്ഞ് കടങ്ങളെല്ലാം ഒഴിവാക്കിക്കൊടുത്ത് പ്രമുഖ സൗദി വ്യവസായി മാതൃകയായി.
ഹായിലിലെ മുഹമ്മദ് അൽ അൻസി എന്ന ബിസിനസുകാരനാണു തനിക്ക് ഹായിലിലെ ജനങ്ങൾ നൽകാനുണ്ടായിരുന്ന ഒരു മില്യനിലധികം റിയാലിൻ്റെ കട ബാധ്യതകൾ അല്ലാഹുവിൻ്റെ പ്രീതിക്കായി എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചത്.
ഇൻസ്റ്റാൾമെൻ്റ് ട്രേഡിംഗിലൂടെ മുഹമ്മദ് അൽ അൻസിയുമായി ഇടപാട് നടത്തിയ നിരവധി ജനങ്ങൾ പണം നൽകുന്നതിനുള്ള അവധി നിട്ടിത്തരാൻ മധ്യസ്ഥരുമായി സംസാരിച്ചിരുന്നു.
എന്നാൽ കടാവധി നീട്ടിച്ചോദിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ ഈടായി നൽകിയ ചെക്കുകളും കടലാസുകളുമെല്ലാം മുഹമ്മദ് അൽ അൻസി കീറിക്കളയുകയായിരുന്നു.
വിശുദ്ധ മാസത്തിൽ അല്ലാഹുവിൻ്റെ പ്രീതി മാത്രം ലക്ഷ്യമാക്കി വൻ കട ബാധ്യതകൾ എഴുതിത്തള്ളിയ മുഹമ്മദ് അൽ അൻസിക്ക് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ അഭിനന്ദനം നൽകിക്കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa