ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: ഈ മാസം 22 വെള്ളിയാഴ്ച (റമളൻ 29) നു വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
നഗ്ന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ മുഖേനയോ മാസപ്പിറവി നിരീക്ഷിച്ചവർ അടുത്തുള്ള കോടതിയെ വിവരം അറിയിക്കുകയും മാസം കണ്ടത് സാക്ഷ്യപ്പെടുത്തുകയും ചെയ്യണമെന്നും ആഹ്വാനത്തിൽ ആവശ്യപ്പെടുന്നു.
നേരിട്ട് കോടതിയിൽ എത്താൻ സാധിക്കാത്തവർ കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാസപ്പിറവി നിരീക്ഷണത്തിനു സാധിക്കുന്നവർ ആഹ്വാനം പരിഗണിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവിശ്യകളിൽ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നു.
മുസ്ലിം സമൂഹത്തിനു ഗുണം ലഭിക്കുന്ന ഇക്കാര്യത്തിൽ പങ്കെടുത്ത് നന്മയിലും ഭക്തിയിലും ഭാഗമാകുന്നതിൻ്റെ പ്രതിഫലം ലഭിക്കുന്നതിനും വിശ്വാസികൾ ഉത്സാഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി പ്രസ്താവനയിൽ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa