സുരക്ഷാ ഉദ്യോഗസ്ഥനായി ചമഞ്ഞ് വിദേശികളെ കൊള്ളയടിക്കുന്ന സൗദി പൗരൻ പിടിയിൽ.
റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥനായി നടിച്ച് തൊഴിലാളികളെ കൊള്ളയടിക്കാൻ ശ്രമിച്ച സൗദി പൗരനെ അൽ ഖസീം പോലീസ് അറസ്റ്റ് ചെയ്തു.
തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ചെന്ന് അവരുടെ പണവും രേഖകളും വ്യക്തിഗത വസ്തുക്കളും കൊള്ളയടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
അൽ ഖസീം പോലീസിന്റെ മാധ്യമ വക്താവ് ലഫ്റ്റനന്റ് കേണൽ ബദർ അൽ സുഹൈബാനിയാണ് മുപ്പത് കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്.
കൂടുതൽ തെളിവുകൾ ശേഖരിച്ചതിനു ശേഷമായിരുന്നു അറസ്റ്റ്. ഇയാളെ കസ്റ്റഡിയിലെടുത്ത് പതിവ് നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa