റിയാദിൽ ദാനം നൽകിയ വസ്ത്രങ്ങൾ മോഷ്ടിച്ച വിദേശികൾ പിടിയിൽ
റിയാദ്: വ്യക്തികൾ പാവപ്പെട്ടവർക്കായി ദാനം ചെയ്ത വസ്ത്രങ്ങൾ മോഷ്ടിച്ച വിദേശികളെ റിയാദിൽ സുരക്ഷാ വിഭാഗത്തിൻ്റെ സഹായത്തോടെ മുനിസിപ്പാലിറ്റി അധികൃതർ പിടി കൂടി.
ഒരു വീട്ടിൽ സുക്ഷിച്ച നിലയിലായിരുന്നു വസ്ത്രങ്ങൾ കണ്ടെടുത്തത്. വസ്ത്രങ്ങൾ പിന്നീട് വില്പന നടത്തുകയായിരുന്നു മോഷ്ടാക്കളുടെ ഉദ്ദേശ്യം.
സംഭവത്തിനു പിറകിൽ പ്രവർത്തിച്ച 4 വിദേശികളെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി റിയാദ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa