സൗദിയിൽ മലയാളി ഉറുമ്പ് കടിയേറ്റ് മരിച്ചു
റിയാദ്: സൗദിയിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എം നിസാമുദ്ധീൻ (45) ഉറുമ്പ് കടിയേറ്റു മരിച്ചു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

റൂമിൽ വെച്ച് കറുത്ത ഉറുമ്പിൻറെ കടിയേറ്റ നിസാമുദ്ധീനെ എക്സിറ്റ് 28 ലെ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അലർജിയുടെ പ്രശ്നമുണ്ടായിരുന്ന ഇദ്ദേഹത്തിനു ഉറുമ്പ് കടിയേറ്റയുടനെ ശ്വാസതടസ്സം നേരിടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു എന്നാണു റിപ്പോർട്ട്.
നിസാമുദ്ദീൻ്റെ കൂടെ താമസിച്ചിരുന്ന ഭാര്യ സഹോദരനായിരുന്നു അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ 24 വർഷമായി റിയാദിലുള്ള നിസാമുദ്ധീൻ മിഠായിക്കട നടത്തുകയായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം റിയാദിലെ ബഗ്ളഫിലായിരുന്നു താമസം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
