കൊറോണ മറ്റു വൈറസുകളെപ്പോലെ ഒരു വൈറസല്ലേ; എന്തിനാണീ പേടിപ്പെടുത്തലുകൾ
ജിദ്ദ: കൊറോണ വൈറസ് മറ്റു വൈറസുകളെപ്പോലുള്ള ഒരു വൈറസ് മാത്രമല്ലേ, പിന്നെന്തിനാണീ അമിതമായ പേടിപ്പെടുത്തലുകൾ എന്ന ചിലരുടെ ചോദ്യങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
പുതിയ വൈറസ് പ്രത്യക്ഷപ്പെട്ടത് മുതൽ വൈറസിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. മറ്റു വൈറസിൽ നിന്ന് ഇതിന് വ്യത്യാസം കാണുന്നുണ്ട്. അതോടൊപ്പം ഇതിന് ഇത് വരെ മരുന്ന് കണ്ടെത്തിയിട്ടുമില്ല.
നമ്മുടെ ആരോഗ്യപരമായ ശീലങ്ങൾ കൊണ്ട് മാത്രമേ നമുക്ക് ഈ വൈറസിനെ നിലവിൽ പ്രതിരോധിക്കാനാകൂ. നമ്മുടെ പ്രതിബദ്ധതയിലൂടെ വൈറസിൻ്റെ അപകട സാധ്യതകൾ കുറക്കാൻ സാധിക്കും.
അതേ സമയം രണ്ട് കാര്യങ്ങൾക്കിടയിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്. അമിതമായ ആശങ്കയോ ഭയമോ വൈറസിന്റെ കാര്യത്തിൽ ആവശ്യമില്ല എന്നതാണ് ഇതിൽ പ്രധാനം. അതേ സമയം വൈറസിന്റെ കാര്യത്തിൽ യാതൊരു അലംഭാവവും അശ്രദ്ധയും പാടില്ലെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ചവരിൽ 21 ശതമാനം സ്ത്രീകളും 79 ശതമാനം പുരുഷന്മാരുമാണ്. ഇതിൽ 65 ശതമാനവും വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഡാറ്റകൾ വ്യക്താമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa