പെരുന്നാൾ ദിനത്തിൽ അത്യാവശ്യമായി പുറത്ത് പോകുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി
ജിദ്ദ: പെരുന്നാൾ ദിനത്തിൽ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകുന്ന സ്വദേശികളും വിദേശികളും കൊറോണ വൈറസ് ബാധ തടയുന്നതിനായി പാലിക്കേണ്ട പ്രധാനപ്പെട്ട പ്രതിരോധ മാർഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി.
വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ വായും മൂക്കും മറച്ചിരിക്കണം എന്നത് പ്രധാനപ്പെട്ട ഒരു നിർദ്ദേശമാണ്. അതോടൊപ്പം കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.
കൈകൾ കൊണ്ട് എല്ലാ സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണം. അതോടൊപ്പം മറ്റുള്ളവരിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും വേണം.
ഹസ്തദാനം ചെയ്യുന്നതും ആൾക്കൂട്ടം ചേരുന്നതും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.
പ്രായമേറിയവരും ശ്വാസകോശ രോഗമുള്ളവരും മാറാവ്യാധികളുള്ളവരുമെല്ലാം വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ കൂട്ടം കൂടുന്നതിൽ നിന്ന് മാറി നിൽക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa