മക്കയിലെ പെരുന്നാൾ നമസ്ക്കാരത്തിനിടെ വികാര നിർഭരനായി ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്
മക്ക: കൊറോണ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ വിശുദ്ധ ഹറമുകളിൽ പെരുന്നാൾ നമസ്ക്കാരം നടന്നു. ഹറം കാര്യ വകുപ്പ് ജീവനക്കാരും ഹറം പരിപാലന തൊഴിലാളികളും മാത്രമായിരുന്നു നമസ്ക്കാരത്തിൽ പങ്കെടുത്തത്.
മക്കയിൽ ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ് ആയിരുന്നു പെരുന്നാൾ നമസ്ക്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകിയത്. നമസ്ക്കാരത്തിൽ ഖുർആൻ ഓതുന്നതിനിടെ ശൈഖ് സ്വാലിഹ് ഏറെ വികാര നിർഭരനായി.
ശൈഖ് സ്വാലിഹിൻ്റെ ഖുതുബയും ഏറെ വികാരനിർഭരമായിരുന്നു. അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ട് ഈ പ്രയാസങ്ങൾ ഏറെ നിലനിൽക്കില്ല, ക്ഷമ ആരാധനയാണെന്നും തൃപ്തിപ്പെടൽ വിശ്വാസമാണെന്നും പറഞ്ഞ ശൈഖ് പ്രാർത്ഥന എല്ലാ പ്രയാസങ്ങളും അകറ്റുമെന്നും പറഞ്ഞു.
ഈ കാർമേഘം ഉടൻ തന്നെ നീങ്ങും. എന്നാൽ അതിനു ശേഷമുള്ള ജീവിതം ആളുകൾ ചിട്ടപ്പെടുത്തണം. ഈ മാറാവ്യാധി അതിജീവിച്ചവർ കാര്യം ഉൾക്കൊള്ളുകയും മാനസാന്തരപ്പെടുകയും വേണം.
എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും നേരിടുന്നതിനും സൗദി അറേബ്യയുടെ നേതൃത്വത്തിനും മുഴുവൻ വിഭാഗങ്ങൾക്കും സാധിക്കുന്നുണ്ടെന്നും ശൈഖ് സ്വാലിഹ് ഹുമൈദ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa