Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ കർഫ്യുവിനിടെ ഒരു മണിക്കൂർ നടക്കാൻ അനുവാദം.

ജിദ്ദ: തവക്കൽന അപേക്ഷയിലൂടെ കർഫ്യൂ കാലയളവിൽ ദിവസവും ഒരു മണിക്കൂർ നടത്തത്തിന് അധികൃതർ ഇ-പെർമിറ്റ് ഏർപ്പെടുത്തി. 

പെർമിറ്റ് അടുത്ത മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും, ഇതനുസരിച്ച് താമസിക്കുന്ന ഇടങ്ങൾക്ക് ദൂരെ നടക്കാൻ പോകാൻ കഴിയില്ല. ഒരു മണിക്കൂർ പരിമിത സമയത്തേക്കാണ് അനുവാദം.

ജോഗിംഗിനായുള്ള പെർമിഷൻ തവക്കൽനാ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പ് ആദ്യമായി ഇൻസ്റ്റാൾ ചെയ്യുമ്പോഴും, ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്കും പുതിയ ഓപ്ഷൻ ലഭിക്കും.

ആരോഗ്യ മന്ത്രാലയവും സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡി‌എ‌ഐ‌എ) യുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് തവക്കൽന ആപ്ലിക്കേഷൻ ഈ മാസം ആദ്യം സമാരംഭിച്ചത്.

വ്യക്തികളുടെ യാത്രാ പെർമിറ്റുകളുമായി ബന്ധപ്പെട്ട് നടപടികൾ സുഗമമാക്കുന്നതിന് നിരവധി സവിശേഷതകളാണ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa