സൗദിയിൽ പൊതു ഗതാഗതം പുനരാരംഭിക്കുന്നു
ജിദ്ദ: കർഫ്യൂവിൽ ഇളവുകൾ പ്രഖ്യാപിച്ചതോടനുബന്ധിച്ച് സൗദിയിലെ കര, കടൽ, റെയിൽ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പ്രസ്താവനയിറക്കി.
കര മാർഗ്ഗമുള്ള ഗതാഗതം: മെയ് 31 ഞായറാഴ്ച മുതൽ ബസുകളിലെ പൊതു ഗതാഗതം രാജ്യത്തെ എല്ലാ നഗരങ്ങളുമായി ബന്ധപ്പെടുത്തിയും നഗരങ്ങൾക്കുള്ളിലും അനുവദിക്കും. അതേ സമയം മക്കാ നഗരത്തിൽ പൊതു ഗതാഗതം അനുവദിക്കില്ല.
ബന്ധപ്പെട്ട അധികാരികൾ നടപ്പിലാക്കിയ മുൻ കരുതൽ നടപടികൾ സ്വീകരിച്ച് കൊണ്ട് നിലവിൽ നടത്തുന്ന ടാക്സി സർവീസുകളും കാർ റെൻ്റൽ മേഖലകളുമെല്ലാം അധികൃതരുടെ അംഗീകാരത്തോടെ തുടരും.
കടൽ ഗതാഗതം: ജിസാനിൽ നിന്നും ഫർസാൻ ദ്വീപിലേക്കുള്ള കപ്പൽ ഗതാഗതം ഈ മാസം 28 വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും.
റെയിൽ ഗതാഗതം: രാജ്യത്തെ റെയിൽ ഗതാഗതം എല്ലാ മുൻ കരുതൽ നടപടികളും സ്വീകരിച്ച് കൊണ്ട് ഈ മാസം 31 ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്നും ഗതാഗത വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa