Friday, January 31, 2025
Top StoriesWorld

ഇന്തോനേഷ്യ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം റദ്ദാക്കി

ഇൻ്റർനാഷണൽ ഡെസ്ക്: കൊറോണ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം കാൻസൽ ചെയ്തതായി ഇന്തോനേഷ്യ പ്രഖ്യാപിച്ചു. ഇന്തോനേഷ്യൻ മതകാര്യ മന്ത്രാലയമാണു ഇക്കാര്യം അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിൻ്റെയും യാത്രാ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണു ഈ വർഷത്തെ ഹജ്ജ് തീർഥാടനം കാൻസൽ ചെയ്യാൻ തീരുമാനിച്ചതെന്ന് ഇന്തോനേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഫഖ്രുൽ റാസി വ്യക്തമാക്കി.

എല്ലാ വർഷവും ഹജ്ജിനു ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്നത് ഇന്തോനേഷ്യയിൽ നിന്നായിരുന്നു. 2,21,000 പേർക്കായിരുന്നു ഈ വർഷം ഇന്തോനേഷ്യയിൽ നിന്ന് ഹജ്ജ് ചെയ്യുന്നതിനു അനുവദിക്കപ്പെട്ട ക്വാട്ട. ഇതിൽ 90 ശതമാനവും ബുക്കിംഗ് കഴിഞ്ഞിരുന്നു.

ഈ വർഷം ഹജ്ജിനു രെജിസ്റ്റർ ചെയ്ത, കഴിഞ്ഞ 6 വർഷമായി ഹജ്ജിനു പോകാനായി ഒരുങ്ങിയിരിക്കുന്ന ഒരു തീർഥാടക ഈ തീരുമാനത്തോട് വളരെ സമാധാനപരമായാണു പ്രതികരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതാണു തീരുമാനമെങ്കിൽ ഞാനത് സ്വീകരിക്കുന്നു; എല്ലാം അല്ലാഹുവിൻ്റെ തീരുമാനപ്രകാരം നടക്കും എന്നാണവർ പ്രതികരിച്ചത്.

ഇന്തോനേഷ്യയിലെ ക്വാട്ട നിയമ പ്രകാരം ഒരിക്കൽ ഹജ്ജ് ചെയ്താൽ പിന്നീട് 20 വർഷം കഴിഞ്ഞതിനു ശേഷമാണു അയാൾക്ക് അടുത്ത ഹജ്ജിനു അവസരം ലഭിക്കുക. ഈ വർഷത്തെ ഹജ്ജിനു കരാറുകളുമായി നീങ്ങുന്നതിനു മുംബ് കാര്യങ്ങൾ തെളിയുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രി നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്