കഴിഞ്ഞ ഒരാഴ്ചയായി രോഗം കൂടുതൽ കാണപ്പെട്ടത് രണ്ട് വിഭാഗം ആളുകളിൽ; സൗദിയിൽ രോഗികളുടെ എണ്ണം കുറയുമ്പോഴും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിൽ വർദ്ധനവ്
ജിദ്ദ: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുംബോഴും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിലുള്ള വർദ്ധനവ് ആശങ്കയുളവാക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താാവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
രാജ്യത്തെ ഗുരുതരാവസ്ഥയിലുള്ള കേസുകളുടെ എണ്ണം 1264 ആയി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഓർമ്മപ്പെടുത്തി. 22,672 രോഗികളാണു ആകെ ചികിത്സയിലുള്ളത്.
തെറ്റായ ആരോഗ്യ പെരുമാറ്റ രീതികളും കൊറോണ മുൻകരുതൽ നിർദ്ദേശങ്ങളും പാലിക്കാത്തതുമാണു രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചയായി കൊറോണ ബാധിതരിൽ കൂടുതൽ പേരും പ്രായമേറിയവരും മാറാവ്യാധി രോഗങ്ങളുള്ളവരുമായിരുന്നു. പ്രത്യേകിച്ച് ജിദ്ദയിലും റിയാദിലുമാണു കേസുകൾ കൂടുതലും കാണപ്പെടുന്നത്, മന്ത്രാലയ വാക്താവ് സൂചിപ്പിച്ചു.
പുതുതായി 1869 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 1484 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇത് വരെയായി 89,011 പേർക്കാണു സൗദിയിൽ കൊറോണ ബാധിച്ചത്. അതിൽ 65,790 പേരും ഇതിനകം സുഖം പ്രാപിച്ചു.
അതേ സമയം സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 549 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ സൗദിയിൽ കൊറോണ മൂലം 138 പേരാണ് മരിച്ചത്. അതേ സമയം കഴിഞ്ഞയാഴ്‌ചയിൽ മാത്രം 17,340 പേർ രോഗമുക്തി നേടിയത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദിയിൽ ഇത് വരെയായി 8,53,987 ലബോറട്ടറി പരിശോധനകൾ നടത്തിയതായും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമദ് അബ്ദുൽ ആലി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa