സൗദി ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ ആശങ്ക ശരി വെച്ച് കൊണ്ട് സൗദിയിലെ മരണ നിരക്ക് കുത്തനെ ഉയർന്നു
ജിദ്ദ: കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി രാജ്യത്തെ കൊറോണ രോഗികളിലെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലെ വർധനവിൽ ആശങ്കപ്പെട്ടത് ശരി വെച്ച് കൊണ്ട് സൗദിയിലെ ഇന്നത്തെ മരണ നിരക്കിൽ വലിയ വർദ്ധനവ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ 30 കൊറോണ രോഗികളാണു മരിച്ചത്. കൊറോണ വ്യാപനത്തിനു ശേഷം ഇതാദ്യമായാണു സൗദിയിൽ ഒരു ദിവസം ഇത്രയധികം രോഗികൾ മരിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലെ വർദ്ധനവ് ആശങ്കയുളവാക്കുന്നതായി കഴിഞ്ഞ ദിവസം ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞിരുന്നു. നിലവിൽ 1321 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്.
അതേ സമയം രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്നും പുരോഗതിയുണ്ടെന്നത് ചെറിയ ആശ്വാസം നൽകുന്നു. 2171 പേർക്ക് പുതുതായി രോഗം ബാധിച്ചപ്പോൾ 2369 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്.
ഇത് വരെ 91,182 പേർക്ക് സൗദിയിൽ കൊറോണ ബാധിച്ചപ്പോൾ അതിൽ 68,159 പേരും സുഖം പ്രാപിച്ചിട്ടുണ്ട്. 22,444 രോഗികളാണു ചികിത്സയിലുള്ളത്. ഇത് വരെയായി 579 പേരാണു സൗദിയിൽ കൊറോണ പിടിപെട്ട് മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa