സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ കൊറോണ രണ്ടാം തരംഗം ഉണ്ടാകില്ല
ജിദ്ദ: സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളീൽ കൊറോണ വൈറസ് രണ്ടാം തരംഗം ഉണ്ടാകില്ലെന്ന് ഗൾഫ് ഹെൽത്ത് കൗൺസിലിലെ പബ്ളിക് ഹെൽത്ത് ഡയറക്ടർ ഡോ: അഹ്മദ് അൽ അമ്മാർ പ്രസ്താവിച്ചു.
വൈറസ് വ്യപനത്തിനെതിരെയുള്ള നടപടികൾ മുൻകരുതലുകളില്ലാതെ ലഘൂകരിച്ച രാജ്യങ്ങളിലാാണു വൈറസ് വ്യാപനത്തിൻ്റെ രണ്ടാം ഘട്ടം സാക്ഷ്യം വഹിക്കുന്നതെന്നും ഡോ: അഹ്മദ് അമ്മാർ പറഞ്ഞു.
ഇങ്ങനെ മുൻ കരുതൽ നടപടികൾ വേഗത്തിൽ ലഘൂകരിച്ച രാജ്യങ്ങൾ കൊറോണ വൈറസ് രണ്ടാം തരംഗത്തിനു സാക്ഷ്യം വഹിക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇത് വരെ പ്രതിരോധ നടപടികൾ പൂർണ്ണമായും പിൻ വലിച്ചിട്ടില്ല. തുടർച്ചയായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയ ശേഷമാണു ഗൾഫ് രാജ്യങ്ങളിൽ നടപടികളിൽ ഇളവുകൾ കൊണ്ട് വന്നത്.
കൊറോണക്കെതിരെയുള്ള വാക്സിൻ ഉടൻ കണ്ടെത്തിയേക്കുമെന്നും തത്ഫലമായി ലോക രാജ്യങ്ങൾ മുഴുവൻ ഇനിയൊരു രണ്ടാം തരംഗത്തിനു സാക്ഷ്യം വഹിക്കേണ്ടി വരില്ലെന്നും ഡോ:അമ്മാർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa