മാസ്ക്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കണ്ടെത്താൻ മക്ക പോലീസിൻ്റെ ശക്തമായ പരിശോധന
ജിദ്ദ: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലവും മറ്റു നിർദ്ദേശങ്ങളും പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾ മക്ക പോലീസ് ശക്തമാക്കി.
ആൾക്കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിനും വ്യക്തികൾ അകലം പാലിക്കുന്നുണ്ടെന്നും മാസ്ക്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നതിനും ശക്തമായ പരിശോധനകളാണു മക്ക പോലീസ് നടത്തുന്നത്.
രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക്ക് ധരിക്കണമെന്നും ആൾക്കൂട്ടം ഒഴിവാക്കണമെന്നും അധികൃതർ നിരന്തരം ഓർമ്മപ്പെടുത്തുന്നുണ്ട്. നിയമ ലംഘകർക്ക് കനത്ത പിഴയും വിദേശികളാണെങ്കിൽ നാടു കടത്തലും വരെ നേരിടേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa