Tuesday, September 24, 2024
Saudi ArabiaTop Stories

സൗദി നഴ്സ് കൊറോണ ബാധിച്ച് മരണപ്പെട്ടു; അനുശോചനമറിയിച്ച് ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ.

ജിദ്ദ: മദീനയിൽ നഴ്സ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു. മദീനയിലെ ഉഹ്ദ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന നുജൂദ് ഖലീൽ അൽ ഖൈബരിയാണ് മരണപ്പെട്ടത്.

ആസ്പത്രിയിൽ കോവിഡ് ബാധിച്ച രോഗികളെ സേവിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഖൈബരി കൊറോണ പോസീറ്റീവ് ആയതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് മരണത്തിനു കീഴടങ്ങിയത്.

വൈറസിനെതിരായ പോരാട്ടത്തിന്റെ മുൻ‌നിരയിൽ പ്രവർത്തിക്കുമ്പോൾ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്‌സിന് സൗദി അറേബ്യ ആദരാഞ്ജലികൾ അർപ്പിച്ചു.

സൗദി നഴ്സിംഗ് സൊസൈറ്റിയും അനുബന്ധ സ്ഥാപനങ്ങളും നഴ്സിന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി, നഴ്സിനു ആദരമർപ്പിച്ചും അനുശോചിച്ചും സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ വൈറലായിരിക്കുകയാണ്. #the nurse_Nujood_ Al Khaybari എന്ന ഹാഷ്ടാഗ് ആണ് സോഷ്യൽ മീഡിയയിൽ അവരോടുള്ള ബഹുമാനാർത്ഥം ഷെയർ ചെയ്യപ്പെടുന്നത്.

നേരത്തെ സൗദിയിൽ ആരോഗ്യ പ്രവർത്തകരായ പാക്കിസ്താനി ഡോക്ടറും സിറിയൻ ഡോക്ടറും കോവിഡ് മൂലം മരണപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q