Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ മാസ്ക്കുകളുടെ ചില്ലറ വില്പന നിർത്തും;കൊറോണ മരണം 1000 കടന്നു; റിയാദിലും ജിദ്ദയിലും സ്ഥിതി മെച്ചപ്പെടുന്നതായി സൂചന

ജിദ്ദ: സൗദിയിൽ ഈ മാസാവസാനത്തോടെ മാസ്ക്കുകൾ ലഭ്യമാകുന്നത് കാർട്ടണുകളായി മാത്രമായിരിക്കുമെന്ന് സൗദി ഫുഡ് ആൻ്റ് ഡ്രഗ് ജ്നറൽ അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ തൈസീർ അൽ മുഫ്റഹ് പറഞ്ഞു.

മാസ്ക്കുകൾ ചില്ലറയായി വിൽക്കുന്നത് നിർത്തലാക്കും. രാജ്യത്ത് മാസ്ക്കിനുള്ള ഡിമാൻ്റ് വർദ്ധിക്കുന്നത് ആളുകളുടെ അവബോധം കൊണ്ടാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു കോടിയോളം മാസ്കുകൾ ഇറക്കുമതി ചെയ്തു.

സൗദിയിൽ മാസ്ക്ക് ഉണ്ടാക്കുന്നതിനായി മാത്രം 9 ഫാക്ടറികളാണു പ്രവർത്തിക്കുന്നത്. ഇവ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് രണ്ടര മില്യണിലധികം മാസ്കുകളാണ്. കഴിഞ്ഞ രണ്ടാഴ്‌ചകളിലായി ഫാർമസികളിൽ മാസ്ക്കിന്റെ ലഭ്യത 188 ശതമാനമായി ഉയർന്നതായും തൈസീർ അൽ മുഫ്രഹ്‌ പറഞ്ഞു.

അതേ സമയം സൗദിയിൽ പുതുതായി 4507 പേർക്ക് കൂടി കൊറോണ ബാധിച്ചതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,32,048 ആയി ഉയർന്നു. 3170 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 87,890 ആയിട്ടുണ്ട്. 43,147 കേസുകളാാണു ആക്റ്റീവ് ആയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 കൊറോണ മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ കൊറോണ മരണം 1011 ആയി. 1897 പേർ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്. ഇന്നത്തെ റിപ്പോർട്ടിൽ ദിവസങ്ങൾക്ക് ശേഷം റിയാദിലും ജിദ്ദയിലും വൈറസ് ബാധിച്ചവരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഉയർന്ന് നിൽക്കുന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്