തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു

ദോഹ: ഖത്തറിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി അബ്ദുൽ ജബ്ബാറും കൊയിലാണ്ടി സ്വദേശി സഫ മന്‍സില്‍ രഹ്ന ഹാഷിമും ആണ് മരണപ്പെട്ടവർ.

അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 68 വയസായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.


35 വര്‍ഷമായി മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമ ജീവിതത്തിലിരിക്കെയാണ് അസുഖ ബാധിതനായത്. മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും. ഭാര്യ സാജിദ. മക്കള്‍: റീജ(ഖത്തര്‍), ഷീജ(ദുബൈ), അജ്നാസ്, അജ്മല്‍. ഇളയ മകള്‍ ഹനാന്‍ വിദ്യാര്‍ത്ഥിനിയാണ്. 

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സഫാ മന്‍സിലില്‍ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം, കോവിഡ് ബാധിച്ച് ഖത്തറിൽ മരണപ്പെട്ടു. 53 വയസായിരുന്നു.

ഭര്‍ത്താവ് ഹാഷിം ദോഹയില്‍ ബിസിനസ്കാരനാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 21 നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. മക്കള്‍ : റംഷി, റിന്‍ഷ. മരുമകന്‍ : ആഷിഖ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group