Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; പനി കൂടിയാലും ശ്വാസതടസ്സം ഉണ്ടായാലും ഉടൻ തത്മൻ ക്ളിനിക്കുകളെ സമീപിക്കുക; സൗദിയിലെ 233 തത്മൻ ക്ളിനിക്കുകളുടെ പേരുവിവരങ്ങളും ലൊക്കേഷനും അറിയാം

ജിദ്ദ: ഉയർന്ന പനി അനുഭവപ്പെടുന്നവരും ശ്വാസതടസ്സം നേരിടുന്നവരും കൊറോണ ലക്ഷണങ്ങളുള്ളവർക്ക് മുൻ കൂട്ടി അനുമതി വാങ്ങാതെ തന്നെ 24 മണിക്കൂറും ചികിത്സ ലഭ്യമാകുന്ന തത്മൻ ക്ളിനിക്കുകളെ സമീപിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.

കർഫ്യൂ സമയത്ത് തത്മൻ ക്ളിനിക്കുകളിൽ പോകേണ്ട സാഹചര്യമുണ്ടാകുകയാണെങ്കിൽ തവക്കൽനാ ആപ് വഴി എമർജൻസി പെർമിഷൻ ലഭ്യമാകും. രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലുമായി ഇത് വരെ 233 തത്മൻ ക്ളിനിക്കുകളാണു ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.

കൊറോണ ലക്ഷണങ്ങളുള്ളവർക്ക് നേരത്തെ തന്നെ ആവശ്യമായ പരിചരണം ലഭ്യമാക്കി ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ തത്മൻ ക്ളിനിക്കുകൾ കൊണ്ട് സാധ്യമാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ. രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള തത്മൻ ക്ളിനിക്കുകളുടെ പൂർണ്ണവിവരങ്ങളും ലൊക്കേഷൻ മാപ്പും ലഭ്യമാകാൻ https://www.moh.gov.sa/en/HealthAwareness/Tataman-Clinics/Pages/default.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ മതി.

അതേ സമയം സൗദിയിലെ കൊറോണ മരണ സംഖ്യ വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 രോഗികളാണു മരിച്ചത്. ഇതോടെ രാജ്യത്തെ ഇത് വരെയുള്ള കൊറോണ മരണ സംഖ്യ 1052 ആയിരിക്കുകയാണ്. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 1910 ആയിട്ടുണ്ട്.

പുതുതായി 4267 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 1,36,315 ആയി ഉയർന്നു. ഇതിൽ 45,723 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. 1650 പേർക്ക് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 89,540 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്