സൗദിയിൽ ഇത് വരെ 15 ലക്ഷം കൊറോണ ലബോറട്ടറി പരിശോധനകൾ നടത്തി
ജിദ്ദ: രാജ്യത്ത് കൊറോണ റിപ്പോർട്ട് ചെയ്തത് മുതൽ ഇത് വരെയായി 15,00,516 ലബോറട്ടറി ടെസ്റ്റുകൾ നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിനം പ്രതി നടത്തുന്ന പരിശോധനകളിൽ വർദ്ധനവുള്ളതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ വിവിധ സെക്ടറുകളിലായി 1000 പരിശോധനകൾ വരെയായിരുന്നു പ്രതിദിനം നടന്നത്. എന്നാൽ ഇപ്പോഴത് 45,000 ത്തിനും മുകളിൽ എത്തിയിട്ടുണ്ട്.
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ലബോറട്ടറി ടെസ്റ്റുകൾ നടത്തുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ മുൻനിരയിൽത്തന്നെയുണ്ടെന്നും അധികൃതർ പറഞ്ഞു.
ഏറ്റവും അവസാനം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നടന്ന ലബോറട്ടറി ടെസ്റ്റുകളുടെ എണ്ണം 44,275 ആയിരുന്നു.
റിയാദിലും ജിദ്ദയിലും വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ സമീപ ദിനങ്ങളിൽ കുറവ് രേഖപ്പെടുത്തിയത് വലിയ ആശ്വാസം നൽകുന്നുണ്ട്. റിയാദിൽ ഇത് വരെ 45,158 പേർക്ക് കൊറോണ ബാധിച്ചപ്പോൾ അതിൽ 33,347 പേർക്ക് രോഗമുക്തി ലഭിച്ചു. ജിദ്ദയിൽ 24,506 പേർക്ക് വൈറസ് ബാധിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 20,049 ആണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa