സോഷ്യൽ മീഡിയ തുണയായി; പ്രവാസിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് അഞ്ചു മാസങ്ങൾക്ക് ശേഷം തിരിച്ചുകിട്ടി.
പെരിന്തൽമണ്ണ: നിലമ്പൂർ കരുളായി സ്വദേശിയുടെ വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് തിരിച്ചു നൽകി യുവാവ് മാതൃകയായി. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ റജീഷ് ബാബുവാണ് മാതൃകാ പ്രവർത്തനം നടത്തിയത്.
പണവും വിദേശ ഡ്രൈവിംഗ് ലൈസൻസ് ,വർക്കിംഗ് പെർമിറ്റ് ,വിദേശ ഐഡൻറിറ്റി കാർഡ്, എ, ടി ,എം കാർഡ് മറ്റ് സാധനങ്ങളും അടങ്ങുന്ന പേഴ്സ് പെരിന്തൽമണ്ണയിൽ നിന്ന് വീണുകിട്ടുകയായിരുന്നു. നാട്ടിലെ ബന്ധപ്പെടാവുന്ന അഡ്രസ്സ് ഒന്നുംതന്നെ പഴ്സിൽ നിന്ന് കണ്ടെത്താൻ കഴിയാഞ്ഞതിനാൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രചരണത്തിലൂടെയായിരുന്നു ഉടമയെ കണ്ടെത്തിയത്.
നാലഞ്ച് മാസങ്ങൾക്ക് ശേഷം ഉടമയെ കണ്ടെത്തുമ്പോഴേക്കും അദ്ദേഹം ഗൾഫിലേക്ക് തിരിച്ചു പോയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം സഹോദരന് ഇന്ന് പഴ്സ് കൈമാറുകയായിരുന്നു. സന്തോഷപൂർവം പാരിതോഷികം നൽകാൻ ശ്രമിച്ച സഹോദരനോട് സ്നേഹപൂർവം അത് നിരസിച്ചതായും റജീഷ്ബാബു പറഞ്ഞു.
നാടിന് തന്നെ അഭിമാനമായി മാറിയ അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടി സ്വദേശി റജീഷ് ബാബു സ്വകാര്യ കമ്പനിയായ എസ് ,കെ, എഫ് ൽ ജോലി ചെയ്ത് വരികയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa