തനിക്ക് കൊറോണ ബാധിച്ചിട്ടും തന്റെ മാതാപിതാക്കളെ വൈറസ് ബാധയേൽക്കാതെ സൗദി പെൺകുട്ടി സംരക്ഷിച്ച രീതി മാതൃകാപരം
ജിദ്ദ: തനിക്ക് കൊറോണ ബാധിച്ചിട്ടും തന്റെ പ്രായമേറിയ മാതാപിതാക്കളെയും ബന്ധുക്കളെയും തന്നിൽ നിന്ന് വൈറസ് ബാധയേൽക്കാതെ സംരക്ഷിച്ച സൗദി പെൺകുട്ടിക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അഭിനന്ദനം.
തൻ്റെ സഹ പ്രവർത്തകയിൽ നിന്നായിരുന്നു സൗദി പെൺകുട്ടിക്ക് വൈറസ് ബാധയേറ്റത്. എന്നാൽ തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം വീട്ടിലെ മാതാപിതാക്കളോടും മറ്റു അഞ്ച് കുടുംബാംഗങ്ങളോടും പെൺകുട്ടി വളരെ സൂക്ഷ്മതയോടെ പെരുമാറിയതാണു അവരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിച്ചത്.
പെൺ കുട്ടി എപ്പോഴും മാസ്ക്ക് ധരിക്കുകയും അതോടൊപ്പം മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും ചെയ്ത് കൊണ്ടായിരുന്നു അവരിലേക്ക് തന്നിൽ നിന്ന് വൈറസ് പകരുന്നത് സ്വയം നിയന്ത്രിച്ചത്.
സൗദിയിൽ ഇന്ന് 3943 പേർക്കാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2363 പേർക്ക് രോഗം ഭേദമായി.രാജ്യത്ത് ഇത് വരെ 1,86,436 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. അതിൽ 1,27,118 പേർക്ക് രോഗം ഭേദമായി. 57,719 പേരാണു നിലവിൽ ചികിത്സയിലുള്ളത്. അതിൽ 2285 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 48 പേർ കൂടി മരിച്ചതോടെ ആകെ കൊറോണ മരണം 1599 ആയിട്ടുണ്ട്.
ഇന്നത്തെ കൊറോണ റിപ്പോർട്ടിൽ വൈറസ് ബാധയേറ്റതിൽ 10 ശതമാനവും കുട്ടികളാണ്. വൈറസ് ബാധിതരിൽ പ്രായം കൂടിയവർ 5 ശതമാനവും മറ്റുള്ളവർ 85 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa