സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ കാര്യത്തിൽ ആശ്വാസ വാർത്ത; കൊറോണ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു വിശദീകരണം; ഒന്നര ലക്ഷത്തോളം പേർക്ക് രോഗമുക്തി
ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,45,236 ആയി. 2,09,509 പേർക്കാണു ഇത് വരെ കൊറോണ ബാധിച്ചത്. ഇതിൽ ആക്റ്റീവ് ആയിട്ടുള്ള കേസുകൾ 62,357 ആണ്. 1916 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.

അതേ സമയം കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ കാര്യത്തിൽ ആശ്വാസം നൽകുന്ന വാർത്തയാണു സൗദി ആരോഗ്യ മന്ത്രാലയ വാക്താാവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഇന്ന് പുറത്ത് വിട്ടത്.
ഗുരുതരാവസ്ഥയിലുള്ള ഭൂരിഭാഗം പേരും ഇപ്പോൾ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നാണു അദ്ദേഹം പറഞ്ഞത്. ഇത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഗുരുതരാവസ്ഥയിലുള്ള ഭൂരിഭാഗം പേരും മാറാവ്യാധികൾ ഉള്ളവരും 60 വയസ്സിനു മുകളിലുള്ളവരുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ രണ്ടാം തരംഗത്തെക്കുറിച്ചുള്ള സംശയങ്ങൾക്കും ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരണം നൽകി. ഇത് വരെ രണ്ടാം തരംഗത്തെക്കുറിച്ച് ഒരു റിപ്പോർട്ടും രേഖപ്പെടുത്തിയിട്ടില്ലെന്നാണു അദ്ദേഹം വ്യക്തമാക്കിയത്.

സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയ തത്മൻ ക്ളിനിക്കുകളിലെയും തഅക്കദ് ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലെയും സേവനങ്ങൾ ഇത് വരെ അഞ്ചര ലക്ഷത്തിൽ പരം സ്വദേശികളും വിദേശികളും ഉപയോഗപ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa