Monday, September 23, 2024
Saudi ArabiaTop Stories

ഏത് സാഹചര്യം നേരിടാനും സൗദി സജ്ജം; കൊറോണ വ്യാപനം നിയന്ത്രണവിധേയം; സൗദിയിലെ മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം

ജിദ്ദ: പുതുതായി 4398 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,49,634 ആയി ഉയർന്നു. ആകെ രോഗികളുടെ എണ്ണം 2,13,716 ആണ്. നിലവിൽ 62,114 ആക്റ്റീവ് കേസുകളാണുള്ളത്. 1968 പേരാണു ഇത് വരെ കൊറോണ ബാധിച്ച് മരിച്ചത്.

സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 0.92 ശതമാനം പേർ മാത്രമാണു മരണത്തിനു കീഴടങ്ങിയത്. വൈറസ് ബാധിതരിൽ 70.02 ശതമാനവും രോഗമുക്തി നേടിയിട്ടുണ്ട്.

അതേ സമയം കൊറോണ വ്യാപനത്തിൻ്റെ ഏത് തരം സാഹചര്യങ്ങളെയും നേരിടുന്നതിനു സൗദി അറേബ്യ സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.

രാജ്യം നടപ്പാക്കിയ പ്രതിരോധ നടപടികളുടെയും ചികിത്സാ സംവിധാനങ്ങളുടെയും ഫലമായി രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും നിയന്ത്രണവിധേയമായാണു കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

കൊറോണ ചികിത്സാ പരീക്ഷണങ്ങളിൽ ആദ്യ ഘട്ടത്തിൽ തന്നെ പങ്കെടുത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ അനുഭവജ്ഞാനം നേടിയവരാണു സൗദിയിലെ വിദഗ്ധരെന്നും അദ്ദേഹം സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്