സൗദിയിൽ ജോലിയും റൂമും നൽകിയ മലയാളിയുടെ 10,000 റിയാലുമായി മറ്റൊരു മലയാളി മുങ്ങി
ജിദ്ദ: ജിദ്ദയിൽ ജോലിയും താമസ സൗകര്യവും നൽകിയ മലയാളിയുടെ 10,000 റിയാലും പാസ്പോർട്ടുമെടുത്ത് ജോലി നൽകി രണ്ടാം ദിവസം തന്നെ മറ്റൊരു മലയാളി യുവാവ് മുങ്ങിയതായി പരാതി.

ജിദ്ദയിലെ ജാമിഅയിലാണു സംഭവം. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പ്രവാസി നടത്തുന്ന ഒരു സംരംഭത്തിൽ ജോലി ചെയ്യാനായി എത്തിയ മലയാളിയാണു ജോലി നൽകിയ പ്രവാസിയുടെ പണവും പാസ്പോർട്ടുമെടുത്ത് മുങ്ങിയത്.
ജോലിയിൽ പുതുതായി ചേർന്ന മോഷ്ടാവിനു പ്രവാസി തൻ്റെ റൂമിൽ താമസ സൗകര്യവും ഒരുക്കുകയായിരുന്നു. എന്നാൽ ഇഖാമയുടെ കോപ്പിയോ മറ്റോ വാങ്ങി വെച്ചിരുന്നില്ല.
ജോലിക്ക് ചേർന്ന് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ അടുത്ത ദിവസങ്ങളിൽ എപ്പോഴെങ്കിലും ഇഖാമയുടെ കോപ്പിയും മറ്റും വാങ്ങാമെന്നായിരുന്നു പ്രവാസി കരുതിയത്.മോഷ്ടാവിൻ്റെ മൊബൈൽ നംബർ ഉണ്ടായിരുന്നെങ്കിലും അത് ഇപ്പോൾ സ്വിച്ച്ഡ് ഓഫാണെന്നാണു അറിയാൻ സാധിക്കുന്നത്.

ഏതെങ്കിലും രീതിയിൽ പ്രതിയെ പിടികൂടുന്നതിനായിത്തന്നെ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണു പ്രവാസിയും സുഹൃത്തുക്കളും. ഏതായാലും റൂമിൽ പുതുതായി ആരെങ്കിലും താമസിക്കാനെത്തിയാൽ ഉടൻ അവരുടെ ഇഖാമ കോപ്പിയും പാസ്പോർട്ട് കോപ്പിയും വാങ്ങി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നത് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa