സൗദിയിൽ ഒരു ലക്ഷണവുമില്ലാത്തവർക്കും സൗജന്യ കൊറോണ ടെസ്റ്റിനു വിധേയരാകാം; ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗം സുഖപ്പെട്ടവർ
ജിദ്ദ: സൗദിയിൽ പ്രതീക്ഷ നൽകിക്കൊണ്ട് ഇന്നും രോഗികളേക്കാൾ കൂടുതൽ രോഗം സുഖപ്പെട്ടവർ. കഴിഞ്ഞ ദിവസവും രോഗം ഭേദമായവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രോഗപ്പെടുത്തിയിരുന്നു.
3211 പേർക്കാണു പുതുതായി കൊറോണയിൽ നിന്ന് മുക്തി ലഭിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ഭേദമായവരുടെ ആകെ എണ്ണം 1,58,050 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2059 ആയിട്ടുണ്ട്.
പുതുതായി 3036 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,20,144 ആയി ഉയർന്നു. ഇതിൽ 60,035 പേരാണു ചികിത്സയിലുള്ളത്. 2263 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും കൊറോണ ടെസ്റ്റിനു വിധേയമാകാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി. കൊറോണ ലക്ഷണങ്ങൾ ഉള്ളവർ തത്മൻ ക്ളിനിക്കുകളിലാണു പോകേണ്ടത്.
അതേ സമയം കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ ടെസ്റ്റിനു വിധേയരാകാം. ഇതിനു സ്വിഹതീ എന്ന ആപ് ഡൗൺലോഡ് ചെയ്ത് തഅക്കുദ് സെൻ്ററുകളിൽ പോയി ടെസ്റ്റുകൾ നടത്തുന്നതിനുള്ള അപ്പോയിൻ്റ്മെൻ്റ് (ഡ്രൈവ് ത്രൂ) ബുക്ക് ചെയ്യുകയാണു ചെയ്യേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa