കൊറോണ ബാധിച്ച സൗദി യുവതിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാതിരുന്നതിൻ്റെ കാരണം വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം; സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം രണ്ടേക്കാൽ ലക്ഷം കവിഞ്ഞു
ജിദ്ദ: സൗദിയിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം രണ്ടേക്കാൽ ലക്ഷം പിന്നിട്ടു. പുതുതായി 3159 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ ഇത് വരെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 2,26,486 ആയി ഉയർന്നിരിക്കുകയാണ്.
1930 പേർക്ക് കൂടി അസുഖം ഭേദമായതോടെ ആകെ വൈറസ് ബാധിതരിൽ 1,63,026 പേർ ഇതിനകം സുഖം പ്രാപിച്ചു. 61,309 ആക്റ്റീവ് കേസുകളാണുള്ളത്. ഇതിൽ 2220 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 51 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 2151 ആയിട്ടുണ്ട്.
അതേ സമയം തൻ്റെ വീട്ടിലെ ഒരു അംഗത്തിൽ നിന്ന് തന്നെ കൊറോണ ബാധിച്ച ഒരു സ്ത്രീയിൽ നിന്ന് വൈറസ് ബാധ, സ്ത്രീ ജോലിസ്ഥലത്ത് ഇടപഴകിയിരുന്ന മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരുന്ന സംഭവത്തെ സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേകം പരാമർശിച്ചു.
തനിക്ക് വൈറസ് ബാധയേൽക്കുന്നതിൻ്റെ മുംബ് തന്നെ ജോലി സ്ഥലത്തും മറ്റു പൊതു സ്ഥലങ്ങളിലും എപ്പോഴും സാമൂഹിക അകലം പാലിച്ചും കൈകൾ എപ്പോഴും അണു വിമുക്തമാക്കിയും മാസ്ക്ക് ധരിച്ചുമായിരുന്നു സ്ത്രീ പെരുമാറിയിരുന്നത്.
അത് കൊണ്ട് തന്നെ പിന്നീട് സ്ത്രീക്ക് വൈറസ് ബാധയേറ്റെങ്കിലും അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാൻ അവർ നേരത്തെയെടുത്ത മുൻകരുതൽ കാരണമാകുകയായിരുന്നു. വൈറസ് ബാധയില്ലെങ്കിലും സാമൂഹിക അകലം പാലിക്കുന്നതിൻ്റെയും മറ്റു മുൻകരുതലുകൾ എടുക്കുന്നതിൻ്റെയും ഒരു ഫലം കൂടിയാണു ആരോഗ്യ മന്ത്രാലയം ഈ സംഭവം വഴി വ്യക്തമാക്കിത്തരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa