സൗദിയിൽ പെട്രോൾ വില കൂട്ടി
ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്. പുതുക്കിയ നിരക്ക് സൗദി ആരാംകോ ഇന്നലെ രാത്രി പ്രഖ്യാപിച്ചു. ജൂലൈ 11 മുതൽ ആഗസ്ത് 10 വരെയുള്ള നിരക്കാണു പരിഷ്ക്കരിച്ചിട്ടുള്ളത്.
91 പെട്രോളിനു ലിറ്ററിനു 1:29 ആയിരിക്കും പുതിയ വില. നേരത്തെ ഇത് 0.98 ഹലാലയായിരുന്നു. 95 പെട്രോളിനു 1.44 ആയിരിക്കും പുതിയ നിരക്ക്. നേരത്തെ ഇത് 1.08 റിയാലായിരുന്നു.
ഡീസൽ ലിറ്ററിനു 0.52 ഹലാലയും മണ്ണെണ്ണ ലിറ്ററിനു 0.70 ഹലാലയും ആയിരിക്കും നിരക്ക്. ജൂലൈ 1 നു വാറ്റ് അടിസ്ഥാനമാക്കി പുതുക്കിയ നിരക്ക് തന്നെയാണു ഡീസലിനും മണ്ണെണ്ണക്കും നിശ്ചയിച്ചിട്ടുള്ളത്. വില വർദ്ധിപ്പിച്ചിട്ടില്ല.
വാറ്റ് 15 ശതമാനമാക്കിയ ശേഷം ജൂലൈ ഒന്നിനു സൗദിയിലെ പെട്രോൾ, ഡീസൽ, മണ്ണെണ്ണ അടക്കമുള്ള എല്ലാ ഇന്ധനങ്ങൾക്കും വാറ്റ് അടിസ്ഥാനമാക്കി വില വർദ്ധിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ പെട്രോൾ കയറ്റുമതി നിരക്കിൻ്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും 10 ആാം തീയതിയാണു പെട്രോൾ വിലയിൽ പരിഷ്ക്കരണം നടത്താറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa