സൗദിയിൽ കൊറോണ മരണ സംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തി
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ മരണ സംഖ്യയിൽ വലിയ കുറവ് രേഖപ്പെടുത്തി.
പുതുതായി 30 പേർ മരിച്ചതായാണു ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതി ദിന മരണ സംഖ്യ 40 നും 60 നും ഇടയിലായിരുന്ന സ്ഥാനത്താണിതെന്നത് വലിയ ആശ്വാസം നൽകുന്നുണ്ട്.
സൗദിയിൽ ഇത് വരെ കൊറോണ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 2181 ആണ്. പുതുതായി 2994 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇത് വരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 2,29,480 ആയി.
ആകെയുള്ള രോഗ ബാധിതരിൽ 1,65,396 പേർക്ക് ഇതിനകം അസുഖം ഭേദമായിട്ടുണ്ട്. 72 ശതമാനം പേരും സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
61903 പേരാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2230 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രതിദിന റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa