107 ആം വയസ്സിൽ സൗദി വനിത കൊറോണയെ തോൽപ്പിച്ചു; സൗദിയിൽ നിന്ന് ഇന്നും ആശ്വാസ വാർത്ത
ജിദ്ദ: സൗദിയിൽ നിന്ന് ഇന്നും ആശ്വാസ വാർത്ത. കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 3517 പേർക്ക് കൂടെ രോഗം സുഖപ്പെട്ടതോടെ ഇത് വരെ കൊറോണയിൽ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 1,97,735 ആയി ഉയർന്നു.

പുതുതായി 2504 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,50,920 ആയിട്ടുണ്ട്.
ആകെ രോഗബാധിതരിൽ 50,699 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുരുതരാവസ്ഥയിൽ 2180 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കൊറോണ മരണം 2486 ആയി.

അതേ സമയം ജിദ്ദയിൽ 107 വയസ്സുള്ള സൗദി വനിത സുഖം പ്രാപിച്ചത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ പങ്ക് വെച്ചു. 4 ദിവസം കൃത്രിമ ശ്വാസോച്ഛോസവും തീവ്ര പരിചരണവും സൗദി കൊറോണാ ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സയും നൽകിയതിനു ശേഷമാണു വൃദ്ധ രോഗമുക്തയായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa