Friday, November 29, 2024
Saudi ArabiaTop Stories

സൗദിയിലെ ബാങ്കുകൾ ജന ജീവിതം നരകതുല്യമാക്കുന്നു; പലിശ വാങ്ങുന്ന വിദേശ ബാങ്കുകൾ ഇതിനേക്കാൾ മെച്ചമെന്ന് സൗദി എഴുത്തുകാരൻ

ജിദ്ദ: സൗദിയിലെ ബാങ്കുകൾക്കെതിരെ ശക്തമായ വിമർശനങ്ങളുമായി പ്രശസ്ത സൗദി എഴുത്തുകാരൻ ഹമൂദ് അബൂ ത്വാലിബ് പ്രമുഖ സൗദി ദിനപത്രം ‘ഉക്കാളിൽ’ ലേഖനമെഴുതി.

സൗദിയിലെ ബാങ്കുകളുമായി ബന്ധപ്പെട്ടവർ അനുഭവങ്ങൾ എഴുതുകയാണെങ്കിൽ ലോകത്തെ മറ്റൊരു സ്ഥലത്തെ ബാങ്കുകൾക്കുമില്ലാത്ത കഥകൾ പറയാനുണ്ടാകുമെന്ന് ഹമൂദ് അബൂത്വാലിബ് പറഞ്ഞു.

ബാങ്കുകൾക്ക് മേൽ അധികാരമില്ലെന്ന സ്ഥിതിയാണെന്നും പല ബാങ്കുകളും അവർക്കിഷ്ടമുള്ള നിയമങ്ങൾ നടപ്പിലാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

തങ്ങളുടെ ബാങ്കിംഗ് രീതി ഇസ്‌ലാമികമാണെന്നാണു ബാങ്കുകളുടെ അവകാശ വാദം. എന്നാൽ ഇസ്‌ലാമിക സാമ്പത്തിക ഇടപാടുകളുടെ നീതിക്കും സമഗ്രതക്കും നിരക്കാത്ത കാര്യങ്ങളാണു ബാങ്കുകൾ ചെയ്യുന്നത്. പല ബാങ്കുകളും ആളുകളെ വഞ്ചിക്കുകയും ജീവിതം നരക തുല്യമാക്കുകയും ചെയ്യുന്നു.

പലിശ ഈടാക്കുന്ന പല വിദേശ ബാങ്കുകളും ഇസ്‌ലാമിക് ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന സൗദിയിലെ ചില ബാങ്കുകളേക്കാൾ കസ്റ്റമേഴ്സിനോട് ദയയുള്ളവരാണെന്നും ഹമൂദ് അബൂത്വാലിബ് കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്