തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ഗർഭിണിയായ സൗദി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന കുവൈത്തി പൗരനു വധ ശിക്ഷ

കുവൈത്ത് സിറ്റി: തൻ്റെ ഗർഭിണിയായ സൗദി ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന കുവൈത്തി പൗരനു കുവൈത്ത് കോടതി വധ ശിക്ഷ വിധിച്ചു.

മൂന്ന് വർഷം മുമ്പാണ് ഗർഭിണിയായ തൻ്റെ സൗദി ഭാര്യയെ കുവൈത്തി പൗരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വധ ശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി മേൽക്കോടതിയും ശരിവെക്കുകയായിരുന്നു.

പ്രതിയായ 31 വയസ്സുകാരനും വധിക്കപ്പെട്ട 25 വയസ്സുകാരിയായ ഭാര്യയും തമ്മിലുള്ള വാക്കേറ്റങ്ങളെത്തുടർന്നായിരുന്നു കുറ്റകൃത്യം നടന്നത്.

സംഭവ സ്ഥലത്ത് എത്തിയ പോലീസ് യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്കിൻ്റെ തീവ്രത കാരണം ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

കൊല നടക്കുന്ന സമയത്ത് യുവാവ് മയക്ക് മരുന്നിൻ്റെ സ്വാധീനത്തിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്