നാളെ മുതൽ ഫാർമസി മേഖലയിൽ സൗദിവത്ക്കരണത്തിനു തുടക്കം
ജിദ്ദ: നാളെ (ബുധനാഴ്ച) മുതൽ സൗദിയിലെ ഫാർമസി മേഖലയിൽ സ്വദേശിവത്ക്കരണത്തിൻ്റെ ഒന്നാം ഘട്ടം കൈവരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കും.
പ്രാഥമിക ഘട്ടത്തിൽ ഫാർമസി മേഖലയിലെ 20 ശതമാനം തൊഴിലുകളും സൗദിവത്ക്കരിക്കുന്നതിനാണു സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിൻ്റെ ലക്ഷ്യം.
പ്രധാനപ്പെട്ട അഞ്ച് തൊഴിൽ മേഖലകളിൽ സൗദികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിൽ വിജയം കണ്ടതായി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
മെയിൻ്റനൻസ് ആൻ്റ് ഓപറേഷൻ, എഞ്ചിനീയറിംഗ്, ഡെൻ്റൽ, ഫാർമസി, അക്കൗണ്ടിംഗ് ആൻ്റ് ലീഗൽ ഓഡിറ്റിംഗ് എന്നീ മേഖലകളിൽ 45,000 ത്തിലധികം സൗദികൾക്ക് ജോലി ലഭ്യമായതായാണു അധികൃതർ അറിയിച്ചത്.
വരും കാലങ്ങളിൽ നിരവധി മേഖലകളിലായി സൗദിവത്ക്കരണത്തിൻ്റെ തോത് വർദ്ധിപ്പിക്കുന്നതിനായി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം വിവിധ പദ്ധതികളാണു ഒരുക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa