സൗദിയിൽ ഇത് വരെ 30 ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി; ഈദ് ആശംസകൾ നേരുന്നവർ സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ കൊറോണ വിശദീകരണ വാർത്താ സമ്മേളനം ഇനി ബലി പെരുന്നാളിനു ശേഷമാണു ഉണ്ടായിരിക്കുകയെന്ന് വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു. അതേ സമയം പ്രതിദിന കൊറോണ റിപ്പോർട്ടുകൾ മീഡിയകൾ വഴിയും സോഷ്യൽ മീഡിയകളിലൂടെയും പ്രസിദ്ധീകരിക്കും.
ഈദ് ആശംസകൾ നേരുന്നവർ സൂക്ഷ്മത കൈവെടിയരുതെന്നും നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും സുരക്ഷ പ്രധാനമാണെന്നും ആശംസകൾ വിവിധ ആശയവിനിമയ മാർഗ്ഗങ്ങൾ വഴി ഒതുക്കണമെന്നും ഡോ:അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
അതേ സമയം സൗദിയിൽ നിന്നുള്ള കൊറോണ റിപ്പോർട്ട് ഇന്നും ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ 24 മണികൂറിനുള്ളിൽ 3092 പേർക്ക് കൂടി അസുഖം ഭേദമായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,13,490 ആയി ഉയർന്നിട്ടുണ്ട്.
പുതുതായി 2238 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 2,60,394 ആയി. ഇതിൽ 82 ശതമാനം പേരും രോഗ മുക്തി നേടിക്കഴിഞ്ഞു.
നിലവിൽ 44,269 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത് ഇതിൽ 2170 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 2635 ആയി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa