ഹജ്ജ്; ആദ്യ തീർഥാടക സംഘം ജിദ്ദയിലെത്തി
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ ഭാഗമാകുന്നതിനായി ആഭ്യന്തര തീർഥാടകരുടെ ആദ്യ സംഘം ഇന്ന് ജിദ്ദ എയർപോർട്ടിൽ എത്തിച്ചേർന്നു.
അൽ ഖസീമിൽ നിന്നുള്ള തീർത്ഥാടകരാണു ജിദ്ദ എയർപോർട്ടിൽ എത്തിച്ചേർന്നത്. ഹാജിമാരെ സ്വീകരിക്കുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പ്രതിനിധികൾ എയർപോർട്ടിൽ സന്നിഹിതരായിരുന്നു.
എയർപോർട്ടിലെത്തിയ ഹാജിമാരെ പിന്നീട് മക്കയിലേക്ക് ബസ് മാർഗ്ഗം എത്തിച്ചു. അടിയന്തിര വൈദ്യ സഹായം ആവശ്യമാകുകയാണെങ്കിൽ ലഭ്യമാക്കാനായി എയർപോർട്ടിൽ ആംബുലൻസുകൾ ഒരുക്കിയിരുന്നു.
കൊറോണ പശ്ചാത്തലത്തിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് വളരെ കർശനമായ ആരോഗ്യ നടപടികൾക്ക് വിധേയമായാണു ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുക.
വളരെ കുറച്ച് ഹാജിമാർക്ക് മാത്രമേ ഹജ്ജിനു അവസരമുണ്ടാകുകയുള്ളൂ. തീർത്ഥാടകരിൽ 70 ശതമാനവും സൗദിയിലുള്ള വിദേശികളായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa