സൗദിയിൽ കൊറോണ മരണ നിരക്കിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുറവ്
ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും മരണ നിരക്കിലും വലിയ കുറവ് രേഖപ്പെടുത്തി. 2201 പേർക്കാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.
സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,64,973 ആയിട്ടുണ്ട്. ഇതിൽ 2,17,782 പേർക്ക് അസുഖം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2051 പേർക്ക് രോഗമുക്തി ലഭിച്ചു.
44,488 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 2120 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 31 പേരാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്. ഇതോടെ ആകെ കൊറോണ മരണം 2703 ആയിട്ടുണ്ട്.
സൗദിയിലെ വിവിധ പട്ടണങ്ങളിലെ വൈറസ് ബാധിതരുടെ നിരക്കിൽ വലിയ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. ജിദ്ദ നഗരത്തിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 56 പേർക്ക് മാത്രമാണെന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 52,812 പേരെ കൊറോണ പരിശോധനക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa