ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് മലയാളികൾ ആത്മഹത്യ ചെയ്തു

സൗദിയിലെ രണ്ട് പ്രദേശങ്ങളിലായി രണ്ട് മലയാളികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്ണനെ (55) ഹഫർ ബാത്വിനിലെ താമസ സ്ഥലത്താണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗോപാലകൃഷ്ണൻ

കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിച്ചിരുന്ന ഇദ്ദേഹത്തിനു കോറോണയുണ്ടെന്ന പേടിയുണ്ടായിരുന്നുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാനായി പറഞ്ഞയച്ചാണു ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ഭക്ഷണവുമായി സുഹൃത്ത് മടങ്ങി വന്നപ്പോൾ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

കഴിഞ്ഞ 30 വർഷങ്ങളായി കുടി വെള്ള ടാങ്കർ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു ഗോപാലകൃഷ്ണൻ.

വിനുകുമാർ

പാലക്കാട് സ്വദേശിയായ മറ്റൊരു മലയാളിയും റിയാദിൽ ആത്മഹത്യ ചെയ്തു. പുതുനഗരം സ്വദേശി വിനുകുമാറിനെയാണു (32) റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്