ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിൽ ജോർജ്ജിയൻ പൗരൻ
റിയാദ്: ഈ വർഷത്തെ ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെട്ട സന്തോഷത്തിലാണു കിംഗ് സഊദ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്ന ജോർജ്ജിയൻ പൗരൻ റസ്‌ലാൻ.

കിംഗ് സൗദ് യുണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റിനു പഠിക്കുന്ന റസ് ലാൻ 17 വർഷം മുംബ് അറബി ഭാഷ പഠിക്കാനായിട്ടായിരുന്നു സൗദിയിൽ എത്തിച്ചേർന്നത്.
റസ്‌ലാൻ്റെ കൂടെ അദ്ദേഹത്തിന്റെ ഭാര്യയും സൗദിയിൽ ഉണ്ട്. റസ് ലാൻ്റെ ഭാര്യ ജീവിതത്തിൽ ഇത് വരെ ഹജ്ജ് നിർവ്വഹിച്ചിട്ടില്ലായിരുന്നു.
വിദേശികൾക്ക് ഹജ്ജ് ചെയ്യാനായി രെജിസ്റ്റ്രേഷന് അവസരം വന്നപ്പോൾ രെജിസ്റ്റർ ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒരിക്കലും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഏതായാലും നിലവിലെ സാഹചര്യത്തിൽ വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന ആ മഹാസൗഭാഗ്യം തന്നെ തേടിയെത്തിയ സന്തോഷത്തിലാണ് ഇദ്ദേഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
