സൗദിയിൽ 84 ശതമാനം പേരും രോഗമുക്തരായി
ജിദ്ദ: സൗദിയിൽ നിന്നുള്ള ഇന്നത്തെ കൊറോണ റിപ്പോർട്ടും ഏറെ ആശ്വാസം നൽകുന്നു. 1629 പേർക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത് . സമീപ കാലത്തെ കൊറോണ റിപ്പോർട്ടുകളുമായി തുലനം ചെയ്യുമ്പോൾ ഇത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,74,219 ആയിട്ടുണ്ട്. ഇതിൽ 84.3 ശതമാനം പേരും രോഗമുക്തി നേടിയിട്ടുണ്ട്. രോഗ മുക്തി നേടുന്നവരുടെ ശരാശരി പ്രതിദിനം കൂടി വരുന്നുണ്ട്.
സൗദിയിൽ ഇത് വരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,31,198 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2629 പേർക്കാണു അസുഖം ഭേദമായിട്ടുള്ളത്.
പുതുതായി 26 മരണമാണു റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്. സമീപ ദിനങ്ങളിൽ മരണ നിരക്കും വലിയ രീതിയിൽ കുറയുന്നുണ്ട്. സൗദിയിൽ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 2842 ആണ്.
ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 40,179 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2044 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa