സൗദിയിൽ തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ തൊഴിലുടമ സൂക്ഷിക്കുന്നത് മനുഷ്യക്കടത്തായി പരിഗണിക്കും
ജിദ്ദ: തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ തൊഴിലുടമക്ക് സൂക്ഷിക്കാൻ അധികാരമില്ലെന്ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള് ദേശീയ സമിതി വ്യക്തമാക്കി.
ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്പോർട്ടോ ഇഖാമയോ സൂക്ഷിക്കുന്നത് മനുഷ്യക്കടത്തിൻ്റെ സൂചകമായി കണക്കാക്കുമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു. സൗദിയിൽ മനുഷ്യക്കടത്ത് 15 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa