തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരൻ തൻ്റെ ഭാര്യയെ 12 തവണ നിറയൊഴിച്ച് കൊലപ്പെടുത്തി; സ്വയം പോലീസിനെ വിളിച്ച് കൊലപാതകം അറിയിച്ചു

തബൂക്ക്: തബൂക്കിൽ ഒരു സൗദി പൗരൻ തൻ്റെ ഭാര്യയെ 12 തവണ നിയൊഴിച്ച് കൊലപ്പെടുത്തിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെഡ് റൂമിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

ദമ്പതികൾ തമ്മിലുള്ള അസ്വരാസ്യങ്ങളായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവിനു 50 വയസ്സും ഭാര്യക്ക് 40 വയസ്സുമായിരുന്നു പ്രായം.

കൊലപാതകം നടത്തിയ ശേഷം പ്രതി തന്നെ സുരക്ഷാ വിഭാഗത്തിന് ഫോൺ ചെയത് കുറ്റകൃത്യം ചെയ്തത് അറിയിക്കുകയായിരുന്നു.

ജിദ്ദയിൽ ഇന്ന് മറ്റൊരു സംഭവത്തിൽ സൗദി പൗരൻ തൻ്റെ ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയതും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു വർഷം മുംബ് അല്ലൈതിൽ നിന്ന് ജിദ്ദയിലേക്ക് ജോലിയാവശ്യാർത്ഥം മാറിത്താമസിച്ച ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറ്റ കൃത്യം നടത്തിയ ശേഷം ഭർത്താവ് സ്വയം പോലീസിനു കീഴടങ്ങുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്