അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടി
ന്യൂഡൽഹി: കൊറോണ വൈറസ് പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾക്കുള്ള വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
എന്നാൽ, ഈ നിയന്ത്രണം അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും ഡിജിസിഎ അംഗീകരിച്ച പ്രത്യേക വിമാനങ്ങൾക്കും ബാധകമല്ല, എന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, കോവിഡ് സ്ഥിതിഗതികൾ കാരണം സസ്പെൻഷൻ കാലയളവിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്കും പുറത്തേക്കും പറത്താൻ വിദേശ വിമാനക്കമ്പനികൾക്ക് 2500ൽ അധികം സർവീസുകൾക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ ജൂലൈ മൂന്ന് വരെ ഉണ്ടായിരുന്ന അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടിയിരുന്നു. ഇതാണിപ്പോൾ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്.
ഖത്തർ ഇന്ന് മുതൽ റിട്ടേൺ പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയും, യുഎഇ അടക്കമുള്ള രാജ്യങ്ങൾ പ്രവാസികൾക്ക് മടങ്ങാൻ അനുമതി നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ തീരുമാനം മടക്കയാത്ര കാത്തിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa