കൊറോണ ഭേദമായവർക്കും നേരിയ രീതിയിൽ ബാധിച്ചവർക്കും രക്തം കട്ട പിടിക്കുമെന്ന വാദം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: കൊറോണ ഭേദമായവർക്കും നേരിയ രീതിയിൽ വൈറസ് ബാധയേറ്റവർക്കും ലക്ഷണങ്ങളില്ലാതെ വൈറസ് ബാധിച്ചവർക്കും ശ്വാസകോശ സിരകളിൽ രക്തം കട്ടപിടിക്കുന്നുണ്ടെന്ന വാദം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ അലി പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ വന്ന ഇത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങളെ തള്ളിക്കളയുകയാണു ഡോ: മുഹമ്മദ് അബ്ദുൽ ആലി ഈ പ്രസ്താവനയിലൂടെ ചെയ്തത്.
ഒരിക്കൽ കൊറോണ ബാധിച്ച് സുഖം പ്രാപിച്ചയാൾക്ക് രണ്ടാമതും വൈറസ് ബാധയേറ്റതായി ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് നേരത്തെ പ്രസ്താവിച്ചിരുന്നു.
അതേ സമയം മറ്റേതെങ്കിലും പകർച്ചപ്പനികളുടെ വൈറസ് നിലവിൽ ബാധിച്ചവർക്ക് കൊറോണ ബാധിക്കില്ലെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.
സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിൽ സമീപ ദിനങ്ങളിലായി 5.5 ശതമാനം കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa