Sunday, November 24, 2024
Saudi ArabiaTop Stories

ഹുറൂബ് ആകുകയും ഇഖാമ കാലാവധി കഴിയുകയും ചെയ്ത ഇന്ത്യക്കാർക്ക് ഫൈനൽ എക്സിറ്റ് ലഭിച്ച് തുടങ്ങി

റിയാദ്: ഹുറൂബ് ആയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള ഇന്ത്യൻ എംബസിയുടെ പദ്ധതി വിജയം കാണുന്നു.

എംബസി അറിയിപ്പ് പ്രകാരം രെജിസ്റ്റർ ചെയ്ത ഹുറൂബ് പ്രശ്നത്തിൽ പെട്ടവർക്കും ഇഖാമ എക്സ്പയർ ആയവർക്കും സൗദി അധികൃതരുടെ സഹായത്തോടെ എക്സിറ്റ് വിസ നേടിക്കൊടുക്കാൻ എംബസിക്ക് സാധിച്ചതയി ബന്ധപ്പെട്ടവർ അറിയിച്ചു.

ഹുറൂബായ 3032 പേർക്കാണു ഇതിനകം സൗദി അധികൃതർ ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത് നൽകിയത്. ഇഖാമ കാലാവധി കഴിഞ്ഞ 549 പേർക്കും ഈ കാലയളവിൽ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകിയിട്ടുണ്ട്.

ഇഖാമ, ഹുറൂബ് വിഷയങ്ങളുമായി എംബസി ഫോമിൽ രെജിസ്റ്റർ ചെയ്ത ബാക്കിയുള്ള ഇന്ത്യക്കാർക്കു കൂടി എക്സിറ്റ് നൽകുന്നതിനുള്ള ശ്രമം ഇന്ത്യൻ എംബസി അധികൃതർ തുടരുകയാണ്.

നാട്ടിലേക്ക് മടങ്ങാൻ ഇഖാമ, ഹുറൂബ് പ്രശ്നങ്ങളിൽ പെട്ടവർ ആരെങ്കിലും ഇനിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ഈ സേവനം ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കും. അതിനായി https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന എംബസിയുടെ ലിങ്കിൽ ക്ളിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ രെജിസ്റ്റർ ചെയ്യുകയാണു വേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്