Monday, November 25, 2024
Saudi ArabiaTop Stories

72 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ അടപ്പിച്ചത് 130 ഷോപ്പുകൾ

ജിദ്ദ: കോവിഡ് പ്രൊട്ടോകോളുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 72 മണിക്കൂറിൽ അടച്ചു പൂട്ടിയത് 130ഓളം സ്ഥാപനങ്ങൾ. 73 വർക്ക് ഷോപ്പുകൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിൽ ഉൾപെട്ടതായി സബ് മുനിസിപ്പാലിറ്റി അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ സഹ്റാനി പറഞ്ഞു.

മുനിസിപ്പൽ, ഗ്രാമീണ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കുന്നത് ഉറപ്പാക്കാനാണ് ഉപ മുനിസിപ്പാലിറ്റികളെ നിയോഗിച്ചതെന്നും അൽ സഹ്‌റാനി കൂട്ടിച്ചേർത്തു, എല്ലാ വാണിജ്യ മേഖലകളിലും നിരീക്ഷണങ്ങൾ നടക്കുന്നതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈ കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ആപ്ലിക്കേഷനായ ബലദി940 ലൂടെയും എമർജൻസി നമ്പറിലൂടെയും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജിദ്ദ നിവാസികൾക്ക് സഹറാനി പ്രത്യേകം നന്ദി പറഞ്ഞു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം നിലനിർത്തുന്നതിനും ഇത് സഹായകമായതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa