സൗദിക്ക് നേരെ വീണ്ടും സ്ഫോടക വസ്തുക്കൾ നിറച്ച നിരവധി ഡ്രോണുകൾ; യമൻ അതിർത്തിക്കുള്ളിൽ വെച്ച് തന്നെ തകർത്തു
റിയാദ്: സൗദിക്ക് നേരെ ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച നിരവധി ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായി സഖ്യ സേനാ വാക്താവ് തുർക്കി അൽ മാലികി അറിയിച്ചു.
യമനിലെ സൻആയിൽ നിന്ന് സൗദിയെ ലക്ഷ്യമാക്കി വന്ന ഡ്രോണുകൾ യമൻ അതിർത്തിക്കുള്ളിൽ വെച്ച് തന്നെ തകർത്തിട്ടതായും തുർക്കി മാലികി പറഞ്ഞു.
കഴിഞ്ഞ ദിവസം ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലും സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണും സൗദി പ്രതിരോധ സേന തകർത്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
