നാല്പത്തി രണ്ട് ലക്ഷം കോവിഡ് ടെസ്റ്റുകൾ; സൗദി അറേബ്യ കൊറോണയെ പ്രതിരോധിച്ചത് ഇങ്ങനെ
റിയാദ്: കോവിഡ് 19 പകർച്ചവ്യാധി ലോകം മുഴുവൻ പടർന്ന് പിടിച്ചപ്പോൾ അതിനെ മുൻനിരയിൽ നിന്ന് പ്രതിരോധിച്ച രാജ്യങ്ങളിൽ പ്രധാനിയായിരുന്നു സൗദി അറേബ്യ. രാജ്യത്ത് വൈറസ് പടർന്ന് പിടിക്കുന്ന തുടക്ക കാലത്ത് ദിനംപ്രതി ആയിരം ടെസ്റ്റുകൾ നടത്തിയിരുന്നത് പിന്നീട് ഘട്ടം ഘട്ടമായി ഉയർത്തി. നിലവിൽ ഒരു ദിവസം 67000 ടെസ്റ്റുകളാണ് രാജ്യത്ത് നടക്കുന്നത്.
രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ദേശീയ കേന്ദ്രത്തിൽ മന്ത്രാലയം ദേശീയ ലബോറട്ടറി സ്ഥാപിച്ചു, വിവിധ പ്രദേശങ്ങളിൽ അൻപതിലധികം ലബോറട്ടറികളും സ്ഥാപിച്ചു. ആസ്പത്രികളിലും പ്രത്യേക യൂണിറ്റുകളിലും ലഭ്യമാവുന്ന സമാന സൗകര്യങ്ങൾക്ക് പുറമെയാണ് മന്ത്രാലയം വിപുലമായ കൊറോണ ടെസ്റ്റിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ഫലപ്രദമായി അതിനെ പ്രതിരോധിക്കുന്നതിനുമുള്ള നടപടികൾ മന്ത്രാലയം തുടരുകയാണ്. ഉയർന്ന നിലവാരമുള്ള ടെസ്റ്റുകൾക്കായി മന്ത്രാലയം ഏറ്റവും നൂതനമായ സ്പെഷ്യൽ ലബോറട്ടറികൾ ഇനിയും തുറക്കാനുള്ള ഒരുക്കത്തിലാണ്,
കൊറോണ വൈറസിന്റെ പൊതുവായ വ്യാപനം വിലയിരുത്തുന്നതിനായി മന്ത്രാലയം രണ്ടാം ഘട്ടം വിപുലമായ പരിശോധന നടത്തി. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വൈറസിന്റെ വ്യാപനം തടയുന്നതിന് എടുക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ തുടരുകയെന്ന ലക്ഷ്യത്തോടെയാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa