ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച പൊടിക്കാറ്റിനും മഴക്കും സാധ്യത

ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച പൊടിക്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോഡറിൻ്റെ ചില ഭാഗങ്ങൾ, ഖസീം, റിയാദ്, മക്ക പ്രവിശ്യയിലെ സതേൺ തീരങ്ങൾ, ജിസാൻ, അസീർ എന്നിവിടങ്ങളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ട്.

നജ്രാൻ, ജിസാൻ, അസീർ എന്നീ മേഖലകളിലെ ചില ഭാഗങ്ങളിൽ കാറ്റിനോടൊപ്പം മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്