റിയാദിൽ മായം കലർന്ന പെട്രോൾ വില്പന നടത്തിയ സൗദി പൗരനു ശിക്ഷ വിധിച്ചു
റിയാദ്: റിയാദിൽ മായം കലർന്ന പെട്രോൾ വില്പന നടത്തിയ പെട്രോൾ സ്റ്റേഷൻ ഉടമയായ സൗദി പൗരനു കോടതി ശിക്ഷ വിധിച്ചു.
പെട്രോൾ സ്റ്റേഷൻ ഉടമയായ പൗരനു പിഴ ചുമത്തിയതിനു പുറമെ ഒരു മാസത്തേക്ക് സ്ഥാപനം അടച്ചിടാനും റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടു.
അതോടൊപ്പം പ്രതിക്കെതിരെയുള്ള വിധി രണ്ട് പ്രാദേശിക പത്രങ്ങളിൽ പ്രതിയുടെ ചിലവിൽ പ്രസിദ്ധപ്പെടുത്താനും ഉത്തരവിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
